Connect with us

Malappuram

ആദർശ പഠന സംഗമം ഉദ്‌ഘാടനം ചെയ്തു

ആദർശ പഠനം, അസൈൻമെന്റ് തുടങ്ങിയവയുണ്ടാകും. 

Published

|

Last Updated

വേങ്ങര | എസ് എസ് എഫ് യൂനിറ്റുകളിൽ സംഘടിപ്പിക്കുന്ന ഔട്ട് ലുക്ക് 2.0 ആദർശ പഠന സംഗമത്തിൻ്റെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്‌ഘാടനം വേങ്ങര മമ്പീതിയിൽ നടന്നു. യൂനിറ്റുകളിലെ പ്രവർത്തകർക്ക് വേണ്ടിയുള്ള പഠന സംഗമത്തിൽ ആദർശ പഠനം, അസൈൻമെന്റ് തുടങ്ങിയവയുണ്ടാകും.

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി ഉദ്‌ഘാടനം നിർവഹിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദിർ അഹ്‌സനി മമ്പീതി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അശ്റഫ് സഖാഫി താനൂർ, ഉബൈദുല്ല ഇർഫാനി ഗാന്ധിക്കുന്ന്, എസ് എസ് എഫ് വേങ്ങര ഡിവിഷൻ സെക്രട്ടറി ഉവൈസ് അദനി സംസാരിച്ചു.

ജില്ലയിലെ മുഴുവൻ യൂനിറ്റുകളിലും ഔട്ട് ലുക്ക് 2.0 ആദർശ പഠന സംഗമം ട്യൂട്ടർമാരുടെ നേതൃത്വത്തിൽ നടക്കും.

Latest