Connect with us

IND VS ENG

ഓവല്‍ ടെസ്റ്റ്; നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍

109 ബോളില്‍ നിന്ന് 31 റണ്‍സുമായി റോറി ബേണ്‍സും 85 പന്തുകളില്‍ നിന്ന് 43 റണ്‍സുമായി ഹസീബ് ഹമീദുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്

Published

|

Last Updated

ഓവല്‍ | ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിന്റെ നാലാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 77 എന്ന നല്ല നിലയില്‍. 368 റണ്‍സാണ് വിജയ ലക്ഷ്യം. നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ 466 ന് ഇന്ത്യ ഓള്‍ ഔട്ടായിരുന്നു.

109 ബോളില്‍ നിന്ന് 31 റണ്‍സുമായി റോറി ബേണ്‍സും 85 പന്തുകളില്‍ നിന്ന് 43 റണ്‍സുമായി ഹസീബ് ഹമീദുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്. 32 ഓവറുകള്‍ ഈ സംഖ്യം ക്രീസില്‍ നിലയുറപ്പിച്ച് നിന്നു.

നേരത്തേ, രോഹിത്ത് ശര്‍മ്മയുടെ സെഞ്ച്വറിയുടേയും ശര്‍ദൂല്‍ ഠാക്കൂറിന്റേയും റിഷഭ് പന്തിന്റേയും അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 466 എന്ന സാമാന്യം ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്.

കളിയുടെ അവസാന ദിവസം 291 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിന് ടെസ്റ്റ് സ്വന്തമാക്കാം. എന്നാല്‍ ഇന്ത്യക്ക് ജയിക്കാന്‍ 10 വിക്കറ്റുകള്‍ നേടേണ്ടതുണ്ട്.

---- facebook comment plugin here -----

Latest