Connect with us

Ongoing News

മഹാരാഷ്ട്രയില്‍ മഴ കാരണം ഒരു ലക്ഷം ഏക്കറിലധികം വിളകള്‍ നശിച്ചു

ഉള്ളി, പപ്പായ, മുന്തിരി, എന്നിവയാണ് കൂടുതലും നശിച്ചത്

Published

|

Last Updated

മുംബൈ| സംസ്ഥാനത്ത് അടുത്തിടെ പെയ്ത കാലവര്‍ഷക്കെടുതിയിലും ആലിപ്പഴവര്‍ഷത്തിലും ഒരു ലക്ഷം ഏക്കറിലധികം കൃഷിനാശമുണ്ടായതായി മഹാരാഷ്ട്ര  പ്രതിപക്ഷ നേതാവ് അജിത് പവാര്‍. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉള്ളി, പപ്പായ, മുന്തിരി, എന്നിവയാണ് കൂടുതലും നശിച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായി ഇത് സംബന്ധിച്ച് കൂടികാഴ്ച്ച നടത്തുമെന്നും പവാര്‍ പറഞ്ഞു.

മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് അഴിമതിയില്‍ ഇഡി് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് അത് ശരിയല്ലെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും പവാര്‍ കൂട്ടിചേര്‍ത്തു.