Saudi Arabia
റമസാനിന്റെ ആദ്യ പകുതിയില്‍ ഇരുഹറമുകളില്‍ വിതരണം ചെയ്തത് ഒരുകോടിയിലേറെ ഭക്ഷ്യ കിറ്റുകള്‍
നോമ്പ് തുറക്കായി 10,822,999 ഇഫ്താര്‍ കിറ്റുകളും, 10,290,000 പായ്ക്കറ്റ് ഈത്തപ്പഴങ്ങളുമാണ് വിതരണം ചെയ്തത്.

മക്ക/മദീന | പുണ്യ റമസാന്‍ മാസം ആദ്യ പകുതിയിലേക്ക് പ്രവേശിച്ചതോടെ ഇരുഹറമുകളിലുമെത്തുന്ന വിശ്വാസികള്‍ക്ക് വിതരണം ചെയ്തത് ഒരുകോടിയിലേറെ ഇഫ്താര്‍-ഭക്ഷ്യ കിറ്റുകള്‍. സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
നോമ്പ് തുറക്കായി 10,822,999 ഇഫ്താര്‍ കിറ്റുകളും, 10,290,000 പായ്ക്കറ്റ് ഈത്തപ്പഴങ്ങളുമാണ് വിതരണം ചെയ്തത്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയതോടെ ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്.
തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതോടെ റമസാനില്‍ ഇരുഹറമുകളിലും ഇഫ്താര്‍ വിരുന്നിന്റെ എണ്ണം ഈ വര്‍ഷം കൂടിയതായി ഇരുഹറം കാര്യ മന്ത്രാലയം അറിയിച്ചു. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഹറമുകളിലെ ഇഫ്താറിനായി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.