Connect with us

International

ഗസ്സയില്‍ പത്ത് ലക്ഷത്തിലധികം കുട്ടികള്‍ മാനസികാസ്വാസ്ഥ്യങ്ങളുടെ പിടിയില്‍: യൂണിസെഫ്

'കടുത്ത തോതിലുള്ളതും സ്ഥിരവുമായ ഉത്കണ്ഠ, വിശപ്പില്ലായ്മ എന്നിവ കുട്ടികളില്‍ കാണപ്പെടുന്നു. അവര്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. വൈകാരിക പ്രശ്‌നങ്ങളുടെ പിടിയിലാണ് കുട്ടികള്‍.

Published

|

Last Updated

ഗസ്സ | ഇസ്‌റാഈല്‍ ആക്രമണത്തിനിരയായ ഗസ്സയില്‍ 17,000ത്തോളം കുട്ടികള്‍ കുടുംബങ്ങളില്‍ നിന്ന് വേര്‍പെട്ടു പോവുകയോ നിരാശ്രയരാവുകയോ ചെയ്തതായി യൂണിസെഫ്. മേഖലയിലെ എല്ലാ കുട്ടികള്‍ക്കും മാനസികാരോഗ്യ പരിചരണം അനിവാര്യമാണെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടി.

‘കടുത്ത തോതിലുള്ളതും സ്ഥിരവുമായ ഉത്കണ്ഠ, വിശപ്പില്ലായ്മ എന്നിവ കുട്ടികളില്‍ കാണപ്പെടുന്നു. അവര്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. വൈകാരിക പ്രശ്‌നങ്ങളുടെ പിടിയിലാണ് കുട്ടികള്‍. ബോംബിന്റെ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം അവര്‍ പരിഭ്രാന്തരാവുന്നു.’- അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ യൂണിസെഫ് ആശയവിനിമയ മേധാവി ജൊനാഥന്‍ ക്രിക്‌സ് പറഞ്ഞു.

ഈ യുദ്ധത്തിനു മുമ്പ് 50,000ത്തോളം കുട്ടികള്‍ക്ക് മാനസികാരോഗ്യ ചികിത്സയും സാമൂഹിക മാനസിക പിന്തുണയും നല്‍കുന്ന കാര്യം യൂണിസെഫിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ മേഖലയിലെ എല്ലാ കുട്ടികള്‍ക്ക് അത് ആവശ്യമായി വന്നിരിക്കുകയാണ്. അത് പത്ത് ലക്ഷത്തിലധികം വരും.

Latest