Connect with us

Kerala

ജനബാഹുല്യം നിയന്ത്രണാതീതം; ഹെെദരലി തങ്ങളുടെ ഖബറടക്കം അൽപസമയത്തിനകം നടത്തും

ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ ഖബറടക്കം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് നടത്തുവാന്‍ തീരുമാനം

Published

|

Last Updated

മലപ്പുറം | അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടന്‍ നടത്തും. നേരത്തെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ ഖബറടക്കം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ദീർഘകാലമായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു എന്നതിനാൽ മയ്യിത്ത് ഖബറടക്കാൻ അധികം വെെകിപ്പിക്കുന്നത് ശരിയല്ലെന്ന അഭിപ്രായമുയർന്നതും ഖബറടക്കം നേരത്തെയാക്കാൻ കാരണമായിട്ടുണ്ട്.

തങ്ങളുടെ മയ്യിത്ത് മലപ്പുറം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പതിനായിരങ്ങളാണ് ഒരു നോക്ക് കാണാന്‍ അവിടേക്ക് ഒഴുകിയെത്തിയത്. പലപ്പോഴും പ്രവര്‍ത്തകരെ നിയന്ത്രിക്കാനാകാതെ വളണ്ടിയര്‍മാര്‍ ഏറെ ബുദ്ധിമുട്ടി. രാത്രി 12 മണി വരെ പൊതുദര്‍ശനം തുടര്‍ന്നുവെങ്കിലും ആളുകളുടെ തിരക്ക് ഒട്ടും കുറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ 12 മണിയോടെ മയ്യിത്ത് പാണക്കാട്ടേക്ക് കൊണ്ടുപോയി.

പാണക്കാട്ടെ വസതിക്ക് സമീപവും വലിയ തിരക്ക് അനുഭവപ്പെട്ടുന്നുണ്ട്. ഇത് കണക്കിലെടുത്ത് ഖബറടക്കം ഉടന്‍ നടത്തുന്നത് നല്ലത് എന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലായിരുന്നു തങ്ങളുടെ അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.