Connect with us

National

ഒമിക്രോണ്‍ വ്യാപനം കൂടിയ മേഖലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടിയ മേഖലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെതാണ് നിര്‍ദേശം. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ നിരക്ക് കൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കും.

ജാഗ്രത വേണം: പ്രധാന മന്ത്രി
പുതിയ കൊവിഡ് വകഭേദത്തില്‍ ജാഗ്രത വേണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പരിശോധന, നിരീക്ഷണം, സമ്പര്‍ക്ക പട്ടിക എന്നിവ കൃത്യമായി പിന്തുടരണം. ടെലി മെഡിസിന്‍ ഉള്‍പ്പെടെയുള്ള സമാന്തര രീതികള്‍ അവലംബിക്കണം. താഴെത്തട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പ്രധാന മന്ത്രി പറഞ്ഞു.

Latest