Kerala
അമിതവേഗത; കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
കുമളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണ് അപകടമുണ്ടാക്കിയത്.

പീരുമേട് | അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം.പാമ്പനാര്‍ സ്വദേശി സ്റ്റാന്‍സിലാവോസ് ആണ് മരിച്ചത്.
അപകടം നടന്നയുടനെ സ്റ്റാന്‍സിലാവോസിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ദേശീയപാതയില്‍ പാമ്പനാര്‍ ജംക്ഷന് സമീപമാണ് അപകടം നടന്നത്.
അമിത വേഗത്തില്‍ വളവ് തിരിഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സ്റ്റാന്‍സിലാവോസിനെ ഇടിച്ചു തെറിപ്പിക്കുകയായിരന്നു.സ്വകാര്യ കരാറുകാരാനാണ് മരിച്ച സ്റ്റാന്‍സിലാവോസ്.കുമളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണ് അപകടമുണ്ടാക്കിയത്.
---- facebook comment plugin here -----