Kerala
മേല്‍പ്പാലത്തില്‍ ഓവര്‍ ടേക്കിംഗ്: ആറ് ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി
മോട്ടോര്‍ വാഹന വകുപ്പ് പരിശോധ ശക്തമാക്കി
കോഴിക്കോട് | കോഴിക്കോട് നഗരത്തിലെ മേല്‍പ്പാലത്തിലൂടെ ഓവര്‍ടേക്ക് ചെയ്തതിന് ആറ് ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധ ശക്തമാക്കിയിരുന്നു.
ഇന്നലെയും ഇന്നും നടത്തിയ പരിശോധനയില്‍ അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കിയിരുന്നു. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതിരിക്കുക, ടയറുകളുടെ തേയ്മാനം തുടങ്ങി വിവിധ കാര്യങ്ങള്‍ ഈ ബസുകള്‍ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----