Kerala
സെല്‍ഫ് ഗോള്‍; പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്
കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പുര്‍ എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചു

കൊച്ചി | കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പുര്‍ എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
കോറു സിംഗാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സ് താരം മിലോസ് ഡ്രിന്‍സിച്ചിന്റെ സെല്‍ഫ് ഗോളാണ് ജംഷഡ്പുരിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചത്.
മത്സരം സമനിലായതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 22 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്പതാമതാണ്. 38 പോയിന്റായ ജംഷഡ്പുര്‍ മൂന്നാമതായി
---- facebook comment plugin here -----