Connect with us

Education Notification

ഇന്ത്യൻ വിദ്യാർഥികൾക്ക്‌ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ സ്‌കോളർഷിപ്പ്‌

ഇന്ത്യയിൽനിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും ഓക്‌സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റിയിൽ പഠനം സാധ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഡോ. പിരമൽ പറഞ്ഞു.

Published

|

Last Updated

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കോളേജായ സോമർവില്ലെ കോളജും ഓക്‌സ്‌ഫോർഡ് ഇന്ത്യ സെൻ്റർ ഫോർ സസ്റ്റെയ്‌നബിൾ ഡെവലപ്‌മെൻ്റും (ഒഐസിഎസ്‌ഡി) ഇന്ത്യൻ വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പ്‌ നൽകുന്നു.

ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾക്കാണ്‌ പൂർണ്ണ സ്കോളർഷിപ്പ് നൽകുന്നത്‌. സോമർവില്ലെ കോളജിലെ സീനിയർ അസോസിയേറ്റ് ഫെലോയും ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാരിയും എഴുത്തികാരിയുമായ ഡോ. ഗീത പിരാമലിൻ്റെ പേരിലാണ്‌ പിരാമൽ ഫാമിലിയുമായി സഹകരിച്ച്‌ സ്‌കോളർഷിപ്പ്‌ നൽകുന്നത്‌.

യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് അപേക്ഷാ വിശദാംശങ്ങളും ഔദ്യോഗിക വെബ്സൈറ്റ് വഴി മനസ്സിലാക്കാം. മുഴുവൻ ട്യൂഷൻ ഫീസും ലിവിങ്‌ സ്റ്റൈപ്പൻ്റും നൽകുന്നതാണ്‌ ഡോ. ഗീത പിരമൽ സ്കോളർഷിപ്പ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ്‌ മുൻഗണന. അഞ്ച് വർഷത്തേക്ക് സ്‌കോളർഷിപ്പ്‌ നൽകും. ഇന്ത്യയിൽനിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും ഓക്‌സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റിയിൽ പഠനം സാധ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഡോ. പിരമൽ പറഞ്ഞു.

---- facebook comment plugin here -----

Latest