Connect with us

Kerala

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ഡി വൈ എസ് പി .എം എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍

Published

|

Last Updated

കൊല്ലം  | കൊല്ലത്ത് ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡി വൈ എസ് പി .എം എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

കേസില്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതികളെ പിടികൂടുന്ന സമയത്ത് അവര്‍ ഉപയോഗിച്ചിരുന്ന കാര്‍ അടൂര്‍ കെഎപി ക്യാംപില്‍ നിന്നു കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസില്‍ എത്തിച്ചു ശാസ്ത്രീയ പരിശോധനകള്‍ നടത്തി. 27നു വൈകിട്ടാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest