Kerala
പി ജയചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം
തിരുവനന്തപുരം | 2020ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായകന്‍ പി ജയചന്ദ്രന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരമാണിത്. മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെ ആയുഷ്‌കാല സംഭാവനക്കാണ് ജയചന്ദ്രന് പുരസ്‌കാരം.
പിന്നണി ഗാന രംഗത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജയചന്ദ്രനെന്ന് അവാര്‍ഡ് ജൂറി വിലയിരുത്തി.
---- facebook comment plugin here -----