Connect with us

Kerala

പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു

ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഎം നേതാവ് പി ജയരാജന്‍ ചുമതലയേറ്റു. ഇതോടെ പി ജയരാജന്റെ പ്രവര്‍ത്തന മണ്ഡലം കണ്ണൂരില്‍നിന്നും തലസ്ഥാനത്തേക്ക് മാറും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ഡിസംബര്‍ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.

ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിന് നല്‍കിയ സ്ഥാനമായിരുന്നു ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം. എന്നാല്‍ രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതല്‍ പാര്‍ട്ടിയോട് ഉടക്കി നിന്നിരുന്ന ചെറിയാന്‍ ഫിലിപ്പ് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. പിന്നാലെ ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. തുണിക്കച്ചവടം നടത്താനല്ല രാഷ്ട്രീയക്കാരനായതെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് പിന്നീട് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

Latest