Connect with us

Kannur

ആകാശിനെതിരെ തുറന്നടിച്ച് പി ജയരാജൻ

തില്ലങ്കേരിയുടെ മുഖമല്ല ആകാശ്

Published

|

Last Updated

കണ്ണൂർ | സി പി എമ്മിനെ സൈബറിടത്തിലും പുറത്തും പ്രതിരോധത്തിലാക്കിയ ആകാശ് തില്ലങ്കേരിക്കെതിരെ തുറന്നടിച്ച് പി ജയരാജൻ. പാർട്ടിയുടെ തില്ലങ്കേരിയിലെ മുഖം പാർട്ടി അംഗങ്ങൾ മാത്രമാണെന്നും തില്ലങ്കേരിയുടെ മുഖം ആകാശല്ലെന്നുമാണ് ജയരാജൻ തുറന്നടിച്ചത്.

എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും ക്വട്ടേഷൻ സംഘത്തിന് പാർട്ടിയുടെ നവമാധ്യമ ചുമതല നൽകിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

കോൺഗ്രസ്സിനെയും ബി ജെ പിയെയുമെല്ലാം കണക്കിന് വിമർശിക്കുന്നതായിരുന്നു ജയരാജൻ്റെ പ്രസംഗം.

നേരത്തെ, ഷുഐബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി സാമൂഹിക മാധ്യമങ്ങളിൽ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പി ജയരാജൻ ഉൾപ്പെടെയുള്ളവരുടെ രഹസ്യ പിന്തുണ ആകാശിന് ഉണ്ടെന്ന തരത്തിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് പി ജയരാജന്റെ പ്രസംഗം പ്രസക്തമാകുന്നത്.