Connect with us

Kerala

ദുഷ്പ്രചാരണം നടത്തിയിട്ട് ഷാഫി ഹരിശ്ചന്ദ്രന്‍ ചമയുന്നുവെന്ന് പി ജയരാജന്‍; ശൈലജയെ ശശികലയോടുപമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ശൈലജ ഇസ്‌ലാമിനെതിരെ പറഞ്ഞുവെന്ന തരത്തില്‍ യു ഡി എഫ് വീഡിയോ ഇറക്കിയെന്ന് ജയരാജന്‍. ശൈലജയെ വര്‍ഗീയ ടീച്ചറമ്മ എന്ന് പരിഹസിച്ച് രാഹുല്‍.

Published

|

Last Updated

കണ്ണൂര്‍ | വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ശാഫി പറമ്പിലിനെതിരെ സി പി എം നേതാവ് പി ജയരാജന്‍. എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തിയിട്ട് ഇപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു. പ്രചാരണ സമയത്ത് എല്ലാ തോന്നിവാസങ്ങള്‍ക്കും പിന്തുണ നല്‍കി.

വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണ്. ശൈലജ ഇസ്‌ലാമിനെതിരെ പറഞ്ഞുവെന്ന തരത്തില്‍ യു ഡി എഫ് വീഡിയോ ഇറക്കിയെന്നും ജയരാജന്‍ ആരോപിച്ചു.

അതിനിടെ, കെ കെ ശൈലജയെ വര്‍ഗീയ ടീച്ചറമ്മ എന്ന് പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ശശികല ഏതാ ശൈലജ ഏതാ എന്ന് മനസ്സിലാകുന്നില്ലെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ രാഹുല്‍ ആക്ഷേപിച്ചു. ശശികലയുടെയും ശൈലജയുടെയും ആരാധകരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ കുറിച്ചു.

Latest