Connect with us

Kerala

അച്ചടക്ക നടപിക്ക് വിധേയനായ പി കെ ശശി ഇനി നായാടിപ്പാറ ബ്രാഞ്ചില്‍

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, സാമ്പത്തിക തിരിമറി തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കെ ടി ഡി സി ചെയര്‍മാന്റെ തരംതാഴ്തല്‍

Published

|

Last Updated

പാലക്കാട് | കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ ടി ഡി സി)ചെയര്‍മാനായ പി കെ ശശി പാലക്കാട് മണ്ണാര്‍ക്കാട് നായാടിപ്പാറ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. പാലക്കാട് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയാണ് ശശിയുടെ അംഗത്വം പുതുക്കാന്‍ തീരുമാനിച്ചത്. നേരത്തെ അച്ചടക്ക നടപടിയെടുത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് നിശ്ചയിച്ചിരുന്നില്ല.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, സാമ്പത്തിക തിരിമറി തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശശിയെ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. പാര്‍ട്ടി ഫണ്ട് തിരിമറി ഉള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

കമ്മീഷന്റെ പരിശോധനയ്ക്കിടെ പി കെ ശശി സി പി എം പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് ബാബുവിനെതിരെ നടത്തിയ ഗൂഢാലോചനയും കണ്ടെത്തിയിരുന്നു. കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി ആവശ്യപ്പെടാതെ തന്നെ ശശി ഒഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.

Latest