Kozhikode
സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി മൂന്നാമതും പി മോഹനൻ മാസ്റ്റർ
45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
കോഴിക്കോട് | സി പി (ഐ) എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനൻ മാസ്റ്ററെ വീണ്ടും തിരഞ്ഞെടുത്തു. ഇത് മൂന്നാം പ്രാവശ്യമാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
എളമരം കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കമ്മിറ്റി യോഗമാണ് പി മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയിൽ 15 പേർ പുതുമുഖങ്ങളാണ്. 2015ൽ വടകര സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ രണ്ട് വർഷത്തോളം ജയിലിലായിരുന്നു. പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015 മുതൽ സംസ്ഥാനകമ്മിറ്റി അംഗമാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ ലതികയാണ് ഭാര്യ. മക്കൾ: ജൂലിയസ് നികിദാസ്, ജൂലിയസ് മിർഷാദ്. മരുമക്കൾ: സാനിയോ, ഡോ. ശിൽപ്പ.
സി ഭാസ്‌കരന്‍ മാസ്റ്റര്‍, എം മെഹബൂബ്, ജോര്‍ജ് എം തോമസ്, മാമ്പറ്റ ശ്രീധരന്‍, കെ കെ ലതിക, കെ കെ ദിനേശന്‍, എം ഗിരീഷ്, പി കെ മുകുന്ദന്‍, ടി വിശ്വനാഥന്‍, സി പി മുസാഫര്‍ അഹമ്മദ്, കെ കെ മുഹമ്മദ്, എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍.