Connect with us

Ongoing News

പാരീസ് ഒളിമ്പിക്സ്: ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ; ഗുസ്തിയിൽ വിനേഷ് ഫോഗട്ട് സെമിയിൽ

യോഗ്യത റൗണ്ടിൽ ഗ്രൂപ്പ്‌ ബി യിൽ 89.3 4 മീറ്റർ ദൂരം എറിഞ്ഞാണ് ഇന്ത്യൻ താരം ഫൈനൽ പ്രവേശം നേടിയത്.

Published

|

Last Updated

പാരീസ് | പാരിസ് ഒളിമ്പിക്സിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. യോഗ്യത റൗണ്ടിൽ ഗ്രൂപ്പ്‌ ബി യിൽ 89.3 4 മീറ്റർ ദൂരം എറിഞ്ഞാണ് ഇന്ത്യൻ താരം ഫൈനൽ പ്രവേശം നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ ഈ സീസണിലെ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ നീരജിന് സാധിച്ചു.

ഇതേ ഇനത്തിൽ പാക്ക് താരം അർഷദ് നദീമും ഫൈനലിൽ കടന്നു. 86.59 മീറ്റർ ദൂരമാണ് അർഷദ് എറിഞ്ഞത്. നദീമും ആദ്യ ശ്രമത്തിൽ തന്നെയാണ് ഫൈനൽ ഉറപ്പിച്ചത്. ആദ്യ ശ്രമത്തിൽ 88.63 മീറ്റർ ദൂരം കൈവരിച്ച ആന്റേഴ്സനും ഫൈനലിൽ എത്തി.

അതേസമയം, ആദ്യ ഒളിമ്പിക്സിൽ ഫൈനൽ പ്രവേശം സ്വപ്നം കണ്ട ഇന്ത്യയുടെ കിഷോർ ജന പുറത്തായി.

വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ വിനോദ് ഫോഗട്ട് സെമി ഫൈനലിൽ പ്രവേശിച്ചു.  ഉക്രെയ്‌നിൻ്റെ ഒക്സാന ലിവാച്ചിനെ 7-5ന് തോൽപ്പിച്ചാണ് വിനേഷ് സെമിയിൽ കടന്നത്. വിനേഷ് 4-0 ന് ലീഡ് നേടി.