Kerala
പടയപ്പയുടെ പരാക്രമം വീണ്ടും; രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ത്തു, കൃഷിയിടങ്ങള്‍ നശിപ്പിച്ചു
പ്രദീപ്, ബാലു എന്നിവരുടെ ഓട്ടോറിക്ഷകളാണ് തകര്‍ത്തത്.
![](https://assets.sirajlive.com/2023/01/padayappa.gif)
മൂന്നാര്‍ | മൂന്നാറില്‍ വീണ്ടും പടയപ്പ എന്ന ആനയുടെ പരാക്രമം. ഇന്നലെ രാത്രി രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പ്രദീപ്, ബാലു എന്നിവരുടെ ഓട്ടോറിക്ഷകളാണ് തകര്‍ത്തത്. പ്രദേശത്തെ കൃഷിയിടങ്ങളും ആന നശിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ മൂന്നാറില്‍ നിന്നും കുറ്റിയാര്‍ വാലിയിലേക്ക് പോവുകയായിരുന്ന ജീപ്പ് പടയപ്പക്ക് മുമ്പില്‍ പെട്ടിരുന്നു. ആന വാഹനത്തിനുനേരെ അടുത്തതോടെ ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ അല്‍പനേരം റോഡില്‍ നിന്ന ശേഷം ആന പിന്‍വാങ്ങി. പിന്നീട് കടലാര്‍ എസ്റ്റേറ്റിലും പടയപ്പയെത്തി.
---- facebook comment plugin here -----