Kerala
വീണ്ടും പടയപ്പ; തമിഴ്‌നാട് ബസിന്റെ ചില്ല് തകര്‍ത്തു
.ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നത്
![](https://assets.sirajlive.com/2024/03/padayappa.jpg)
തൊടുപുഴ | മൂന്നാറില്‍ വീണ്ടും കാട്ടാനയായ പടയപ്പയുടെ അക്രമം. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയില്‍ തമിഴ്നാട് ആര്‍ടിസി ബസിന് നേരെയായിരുന്നു ഇത്തവണ പരാക്രമം. കാട്ടാന ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. അക്രമത്തിന് ശേഷം ആന റോഡില്‍ നിലയുറപ്പിച്ചതോടെ ഒരുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.
ഇന്നലെ രാത്രി രാജമല എട്ടാം മൈലില്‍ വെച്ച് മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിയിലേക്ക് വന്ന തമിഴ്നാട് ആര്‍ടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം.ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നത്. ആന ജനവാസ മേഖലയില്‍ തന്നെയുള്ളതിനാല്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്
---- facebook comment plugin here -----