Connect with us

Kerala

പത്മ പുരസ്‌കാരം: ഗുലാംനബി ആസാദിനെ വിമര്‍ശിച്ച് ജയറാം രമേശ്; ബുദ്ധദേബിന്റെത് ഉചിതമായ തീരുമാനമെന്നും പരാമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി | പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. പുരസ്‌കാരം നിരസിച്ച പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി പി എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അദ്ദേഹം അഭിനന്ദിച്ചു.

‘ബുദ്ധദേബ് ചെയ്തത് ഉചിതമായ കാര്യമാണ്. അടിമയാവാനല്ല, സ്വതന്ത്രനാവാനാണ് ബുദ്ധദേബ് ആഗ്രഹിക്കുന്നതെന്ന് പുരസ്‌കാരം തിരസ്‌കരിച്ചു കൊണ്ടുള്ള തീരുമാനം വ്യക്തമാക്കുന്നു’- ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.