Connect with us

Kerala

എംടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

മരണാനന്തര ബഹുമതിയായാണ് അവാര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍.
മലയാളികളായ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുഡ്ബോള്‍ താരം ഐ എം വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും ഉള്‍പ്പടെ 113 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

നടി ശോഭനക്ക് പത്മഭൂഷണ്‍.തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായ പട്ടികയില്‍ ഉള്‍പ്പെടും

പത്മവിഭൂഷണ്‍ പുരസ്‌കാരം നേടിയവര്‍

ഡി നാഗേശ്വര്‍ റെഡ്ഡി- മെഡിസിന്‍- തെലങ്കാന
ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹര്‍- ചണ്ഡീഗഢ്
കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്
ലക്ഷ്മിനാരായണ സുബ്രഹ്മണ്യം – കര്‍ണാടക
എംടി വാസുദേവന്‍ നായര്‍- കേരളം
ഒസാമു സുസുക്കി-ജപ്പാന്‍
ശാരദ സിന്‍ഹ- ബിഹാര്‍

പത്മശ്രീ പുരസ്‌കാരങ്ങള്‍
ഹര്‍വീന്ദര്‍ സിങ്- പാരാലിമ്പ്യന്‍ (ഹരിയാന)
ഗോകുല്‍ ചന്ദ്ര ദാസ്- പശ്ചിമബംഗാള്‍
വേലു ആശാന്‍- വാദ്യ സംഗീതഞ്ജന്‍ (തമിഴ്നാട്)
ബാട്ടൂല്‍ ബീഗം- നാടോടി ഗായിക(രാജസ്ഥാന്‍)
ജോനാസ് മസെത്തി-ആത്മീയ നേതാവ്(ബ്രസീല്‍)
ജഗ്ദീഷ് ജോഷില-നേവലിസ്റ്റ്(മധ്യപ്രദേശ്)
പി ദച്ചനാമൂര്‍ത്തി- തവില്‍ വിദ്വാന്‍(പുതുച്ചേരി)
ഡോ. നീരജ ഭാട്ല-ഗൈനക്കോളജിസ്റ്റ്(ഡല്‍ഹി)
ഷെയ്ഖ എ.ജെ അല്‍ സഭ- യോഗ പരിശീലക(കുവൈത്ത്)
നരേന്‍ ഗുരുങ്- നാടന്‍കലാകാരന്‍(സിക്കിം)
ഭേരു സിങ് ചൗഹാന്‍- ഭക്തിഗായകന്‍(മധ്യപ്രദേശ്)
എല്‍ ഹാങ് തിങ്- നോക്ലാക്കിലെ ഫ്രൂട്ട് മാന്‍(നാഗാലാന്റ്)
വിലാസ് ഡാങ്ക്റെ- ഹോമിയോ ഡോക്ടര്‍(മഹാരാഷ്ട്ര)
ബീം സിങ് ബവേഷ്- മാധ്യമപ്രവര്‍ത്തകന്‍(ബിഹാര്‍)
ഹരിമാന്‍ ശര്‍മ-ആപ്പിള്‍ കര്‍ഷകന്‍(ഹിമാചല്‍ പ്രദേശ്)
മാരുതി ബുജഗ്രാവോ ചിതംബള്ളി മറാത്തി എഴുത്തുകാരന്‍ (മഹാരാഷ്ട്ര)
ഭീമവ്വ ദൊഡ്ഡബലപ്പസാലിഹോള്‍ക്കര്‍(മധ്യപ്രദേശ്)
വിജയലക്ഷ്മി ദേശ്മാനെചൈത്രം ദേവ്ചന്ദ് പവാര്‍ലിബിയ ലോബോ സര്‍ദേശായി- 100 വയസ്സ് പ്രായമുള്ളസ്വാതന്ത്ര്യസമര സേനാനി(ഗോവ)
പരാമര്‍ ലബ്ജിഭായി നഗ്ജിഭായ്ഹ്യൂ ആന്റ് കോളിന്‍ ഗന്റ്സര്‍(ഉത്തരാഖണ്ഡ്)
ഹരിമാന്‍ ശര്‍മ (ഹിമാചല്‍ ശര്‍മ)ജുംഗെ യോംഗാം ഗ്യമ്ളിന്‍ജോയ്നചരണ്‍ ഭത്രി(അസ്സം)
നിര്‍മല ദേവി(ബിഹാര്‍)
രാധ ബഹിം ഭട്ട്(ഉത്തരാഖണ്ഡ്)
സുരേഷ് സോണി-ഗുജറാത്ത്
പണീറാം മണ്ഡാവി- (ഛത്തീസ്ഗഢ്)
വെങ്കപ്പ അംബാജി സുഖദേഖര്‍(കര്‍ണാടക)

 

 

 

Latest