Connect with us

Kerala

പത്മജയുടേത് മണ്ടത്തരം; ജനം പുച്ഛിച്ച് തള്ളും: പി കെ കുഞ്ഞാലിക്കുട്ടി

മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി

Published

|

Last Updated

മലപ്പുറം|  പിതാക്കന്‍മാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കള്‍ സ്വീകരിച്ചാല്‍ അതിനെ ജനം ഉള്‍കൊള്ളില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അത് അവരുടെ മണ്ടത്തരമായേ ആളുകള്‍ കാണൂവെന്നും അദ്ദേഹം പറഞ്ഞു. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കല്‍പിക്കില്ല- . നീക്കം പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണൂ. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകള്‍ ഉണ്ടാവില്ല. കൊണ്ടുപോകുന്നവര്‍ക്ക് അവരെക്കൊണ്ട് കാര്യവുമുണ്ടാകില്ല. മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കല്‍പിക്കില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു

കേരളത്തില്‍ വേരോടിക്കാന്‍ പല പരീക്ഷണവും ബിജെപി നടത്തി നോക്കും. അതൊന്നും ഇവിടെ നടക്കില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആധിപത്യമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു