Connect with us

Kerala

കോൺഗ്രസിന്റെ കാര്യം പത്മജ തീരുമാനിക്കേണ്ട; വി ഡി സതീശന്‍

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനവും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

പാലക്കാട് | വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനവും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിജയം എന്റേതു മാത്രമല്ല,ഒരു കൂട്ടായ്മയുടെ വിജയമാണ്.അത്രത്തോളം ഫലപ്രദമായാണ് എല്ലാ നേതാക്കളും പ്രവര്‍ത്തിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളിക്കയുന്നെന്നും കോണ്‍ഗ്രസിന്റെ കാര്യം പത്മജ തീരുമാനിക്കേണ്ട എന്നും സതീശന്‍ പറഞ്ഞു.പാലക്കാട് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമാണ്.കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് പത്മജ ആലോചിക്കേണ്ട കാര്യമില്ല.രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സിപിഎം തീരുമാനിച്ചെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം പത്മജ പിന്നില്‍നിന്ന് കുത്തിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

 

---- facebook comment plugin here -----

Latest