Connect with us

National

പദ്മജ വേണുഗോപാല്‍ ബി ജെ പി അംഗത്വം സ്വീകരിച്ചു

ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് പദ്മജ ബി ജെ പി അംഗത്വം സ്വീകരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ഡല്‍ഹിയിലെത്തി ബി ജെ പി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് പദ്മജ ബി ജെ പി അംഗത്വം സ്വീകരിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറില്‍ നിന്നാണ് പത്മജ ബി ജെ പി അംഗത്വം സ്വീകരിച്ചത്. താന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്നും നിരവധി തവണ ഹൈക്കമാന്റില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ബി ജെ പിയിലെത്തിയതിന് പിന്നാലെ പത്മജ പറഞ്ഞു. മോദിയുടെ പ്രവര്‍ത്തനം തന്നെ ആകര്‍ഷിപ്പിച്ചെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമത്തിലൂടെ പത്മജ തന്നെ ഇത് തള്ളുകയായിരുന്നു. പിന്നാലെ അഭ്യൂഹം തള്ളിക്കൊണ്ടുള്ള പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

2004 ല്‍ മുകുന്ദപുരത്ത് നിന്ന് ലോക്‌സഭയിലേക്കും 2021 ല്‍ തൃശൂരില്‍ നിന്ന് നിയമസഭയിലേക്കു പത്മജ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കെ പി സി സി ഭാരവാഹിത്വവും എ ഐ സി സി അംഗത്വവും വഹിച്ച പത്മജ ബി ജെ പി യിലെത്തുന്നതോടെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.