Connect with us

International

ലെബനനില്‍ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 അയി ഉയര്‍ന്നു; 400 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍

നിര്‍മാണ സമയത്ത് തന്നെ പേജറുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് നിഗമനം

Published

|

Last Updated

ബെയ്റൂട്ട്  | ലെബനനില്‍ പേജറുകള്‍ പൊട്ടിച്ചെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. 4000 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 400 ഓളം പേരുടെ നില ഗുരുതരമാണെന്ന് ലെബനന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു.ഇറാന്റെ ലെബനനിലെ അംബാസഡര്‍ മുജ്തബ അമാനിക്കും സ്ഫോടനത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടനത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി. എന്നാല്‍ സംഭവങ്ങളോട് ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല.

ഇസ്‌റാഈല്‍-ഗസ്സ യുദ്ധം തുടങ്ങിയതു മുതല്‍ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്.നിര്‍മാണ സമയത്ത് തന്നെ പേജറുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് നിഗമനം.

പേജര്‍ സ്ഫോടനങ്ങളെ ഐക്യരാഷ്ട്രസഭ അപലപിച്ചു. സ്ഫോടനങ്ങള്‍ ആശങ്കാജനകമാണെന്നും, മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചതായും യുഎന്‍ അധികൃതര്‍ സൂചിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇസ്‌റാഈലിലേക്കുള്ള സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.