National
പഹല്‍ഗാം ആക്രമണം; കോണ്‍ഗ്രസ്സ് ഇന്ന് മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കശ്മീരിലെത്തും. ഭരണഘടനാ സംരക്ഷണ റാലി ഏപ്രില്‍ 27ലേക്ക് മാറ്റി.

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും.
പാര്‍ട്ടി നേതൃത്വത്തില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണഘടനാ സംരക്ഷണ റാലി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 27ലേക്ക് മാറ്റി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കശ്മീരിലെത്തും. അനന്ത്‌നാഗിലെത്തുന്ന രാഹുല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും.
---- facebook comment plugin here -----