Connect with us

National

പഹൽ​ഗാം ആക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കി; മൻ കി ബാത്തിൽ പ്രധാനമന്ത്രി

അക്രമിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി | പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും കടുത്ത ഭാഷയില്‍ ശിക്ഷ നല്‍കുമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.പഹല്‍ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഖം ഉണ്ടാക്കി.ഓരോ പൗരന്റെയും ഹൃദയം തകര്‍ത്ത ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണ്.ഒാരോ ഇന്ത്യക്കാരന്‍റെയും ഉള്ളില്‍ പ്രതിഷേധം ശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ പാകിസ്ഥാന്റെ ഭീരുത്വമാണ് കാണിക്കുന്നത്.കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. ഭീകരാക്രമണത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കും.ആക്രമണം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കൊപ്പമാണ്.ഭീകരരും അവരുടെ രക്ഷാധികാരികളും കശ്മീര്‍ വീണ്ടും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest