National
പഹല്‍ഗാം ആക്രമണം; പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കെ സി അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവര്‍ യോഗത്തില്‍.

ന്യൂഡല്‍ഹി |പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഭാവി നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം. ആക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാണ്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കെ സി അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കര, നാവിക, വ്യോമ സേനാ മേധാവിമാരും യോഗത്തിലുണ്ട്. നാളെ പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇത് രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം ചേരുന്നത്.
അതിനിടെ, ഇന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബി എസ് എഫ്, സി ആര്‍ പി എഫ്, അസം റൈഫിള്‍സ്, എന്‍ എസ് ജി എന്നിവയുടെ മേധാവിമാര്‍ പങ്കെടുത്തു. നിലവിലെ സാഹചര്യങ്ങള്‍ മേധാവികള്‍ വിലയിരുത്തി.