Connect with us

National

പഹല്‍ഗാം ആക്രമണം; സുരക്ഷാ വീഴ്ച പരിശോധിക്കണം, ആഭ്യന്തര മന്ത്രിയും പ്രധാന മന്ത്രിയും വിശദീകരണം നല്‍കണം: സി പി ഐ

കശ്മീരിലെ മതസൗഹാര്‍ദവും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതിന് ഭീകരാക്രമണത്തെ ആര്‍ എസ് എസ് ഉപയോഗിക്കരുത്.

Published

|

Last Updated

തിരുവനന്തപുരം | പഹല്‍ഗാം ആക്രമണത്തില്‍ സുരക്ഷാ, ഇന്റലിജന്‍സ് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണമെന്ന് സി പി ഐ. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, ആക്രമണം ഇന്ത്യയും അയല്‍ രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കാന്‍ കാരണമാകരുതെന്ന് പറഞ്ഞു.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഭീകരാക്രമണം എങ്ങനെ ഉണ്ടായി എന്നതില്‍ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വിശദീകരണം നല്‍കേണ്ടതുണ്ട്. കശ്മീരിലെ മതസൗഹാര്‍ദവും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്.

മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതിന് ഭീകരാക്രമണത്തെ ആര്‍ എസ് എസ് ഉപയോഗിക്കരുതെന്നും രാജ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest