Connect with us

ലോകം ഉറ്റുനോക്കുന്ന ഒരു നിർണായക സാഹചര്യത്തിലൂടെയാണ് ഇന്ത്യയും പാകിസ്താനും ഇപ്പോൾ കടന്നുപോകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പഹൽഗാമിൽ ഒരു മലയാളി ഉൾപ്പടെ 26 പേരുടെ ജീവനുകൾ കവർന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. തീവ്രവാദത്തിന്റെ പേരിൽ നിരപരാധികളായ മനുഷ്യരുടെ രക്തക്കളം ഒരിക്കൽ കൂടി നമ്മുടെ മണ്ണിൽ വീണിരിക്കുന്നു. 2019ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണം. ഈ സാഹചര്യത്തെ ശക്തിയുക്തം നേരിടാനാണ് ഇന്ത്യയുടെ തീരുമാനം. അയൽരാജ്യമായ പാകിസ്താനുമായുള്ള ദശാബ്ദങ്ങളുടെ നയതന്ത്ര ബന്ധം ഒരു നിമിഷം കൊണ്ട് അവസാനിപ്പിച്ചാണ് ഇന്ത്യയുടെ ആദ്യ പ്രതികരണം. പാക്കിസ്ഥാന് ജീവജലം നൽകിയിരുന്ന സിന്ധുനദീജല കരാർ കരാർ റദ്ദാക്കപ്പെട്ടു, അതിർത്തികൾ അടഞ്ഞു, വിസകൾ റദ്ദാക്കപ്പെട്ടു, നയതന്ത്രജ്ഞർ പുറത്താക്കപ്പെട്ടു… ഭീകരവാദികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇത്തരത്തിൽ ശക്തമായ നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിനിടെ പാക്കിസ്ഥാനും ചില നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ വ്യോമപാത അടയ്ക്കുകയും 1972ലെ ഷിംല കരാർ മരവിപ്പിക്കുകയും ചെയ്തുകൊണ്ടാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഇതൊരു അസാധാരണമായ സാഹചര്യമാണ്. ഈ സാഹചര്യം സൃഷ്ടിക്കുന്ന പ്രതിസന്ധി എന്താകും. വീണ്ടുമൊരു ഇന്ത്യ പാക് യുദ്ധത്തിലേക്കുള്ള വാതിലാണോ ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നത്? പഹൽഗാമിന് പിന്നിൽ സുരക്ഷാവീഴ്ച സംഭവിച്ചോ.

---- facebook comment plugin here -----

Latest