Connect with us

Ongoing News

പഹല്‍ഗാം ഭീകരാക്രമണം; കേരളത്തിലുള്ള 102 പാകിസ്ഥാനികള്‍ ഉടന്‍ മടങ്ങണമെന്ന് നിര്‍ദേശം

മെഡിക്കല്‍ വിസയിലെത്തിയവര്‍ 29നുള്ളിലും മറ്റുള്ളവര്‍ 27നുള്ളിലും മടങ്ങനാണ് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി |  പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനികള്‍ രാജ്യം വിടാന്‍ ഉത്തരവ്. ഇതിന്റെ ഭാഗമായി കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാന്‍ നിര്‍ദേശം കൈമാറി. പാക് പൗരന്മാര്‍ മടങ്ങണമെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. കേരളത്തില്‍ 102 പാക്കിസ്താന്‍ പൗരന്‍മാരാണുള്ളത്. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29നുള്ളിലും മറ്റുള്ളവര്‍ 27നുള്ളിലും മടങ്ങനാണ് നിര്‍ദേശം. വിദ്യാര്‍ത്ഥി വിസയും മെഡിക്കല്‍ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പാക് പൗരന്മാര്‍ ഉള്ളത്. 71 പേരാണ് നിലവയില്‍ ജില്ലയിലുള്ളത്.

പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദ്ദേശമുണ്ട്. പാക് പൗരന്‍മാര്‍ക്കു നില്‍വില്‍ അനുവദിച്ച എല്ലാ വിസകളുടേയും കാലാവധി ഈ മാസം 27നു അവസാനിച്ചതായി കണക്കാക്കും. ഹിന്ദുക്കളായ പാക് പൗരന്‍മാര്‍ക്കുള്ള ?ദീര്‍ഘകാല വിസക്കു മാത്രം വിലക്കില്ല.സാര്‍ക്ക് വിസ ഇളവ് പദ്ധതിയിലൂടെ പാക് പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും അത്തരത്തില്‍ എത്തിയവര്‍ 48 മണിക്കൂറികം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇവര്‍ക്കുള്ള സമയപരിധി ഇന്ന് അവസാനിക്കും.