National
പഹല്‍ഗാം ഭീകരാക്രമണം; ഇന്ത്യ ഒറ്റക്കെട്ടെന്ന് തെളിയിക്കണം: പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി
പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
ആക്രമണം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചു.ഈ നിര്‍ണായക ഘട്ടത്തില്‍ ഭീകരതക്കെതിരെ ഇന്ത്യ ഒരുമിച്ച് നില്‍ക്കുന്നത് കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണ്.പാര്‍ലമെന്റിന്റെ ഇരുസഭകളും വിളിച്ചുചേര്‍ക്കുകയാണെങ്കില്‍ ജനപ്രതിനിധികള്‍ക്ക് അവരുടെ ഐക്യവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ അവസരം ഉണ്ടാവുമെന്ന് പ്രതിപക്ഷം കരുതുന്നു. എത്രയും വേഗത്തില്‍ സമ്മേളനം വിളിച്ചുചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നുമാണ് കത്തില്‍ രാഹുല്‍ വ്യക്തമാക്കുന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.
My letter to PM Modi requesting a special session of both houses of Parliament to be convened at the earliest.
At this critical time, India must show that we always stand together against terrorism. pic.twitter.com/7AIXGqBqTl
— Rahul Gandhi (@RahulGandhi) April 29, 2025