Kerala
പഹല്‍ഗാം ഭീകരാക്രമണം; കേരള ഹൈക്കോടതി ജഡ്ജിമാര്‍ സുരക്ഷിതര്‍
ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി

ന്യൂഡല്‍ഹി | പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയില്‍ നിന്നുള്ള മൂന്ന് ജഡ്ജിമാരും സുരക്ഷിതരെന്ന് വിവരം ലഭിച്ചു.
ജസ്റ്റീസുമാരായ പി ബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് കശ്മീരില്‍ വിനോദയാത്രക്ക് പോയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹല്‍ഗാമില്‍ ആക്രമണമുണ്ടായത്. 26 പേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരര്‍ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികള്‍ എത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു
---- facebook comment plugin here -----