National
പഹല്‍ഗാം ഭീകരാക്രമണം; സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മടങ്ങുന്നു
നാളെ പുലര്‍ച്ചയോടെ പ്രധാനമന്ത്രി രാജ്യത്ത് തിരികെ എത്തും

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുന്നു. നാളെ പുലര്‍ച്ചയോടെ പ്രധാനമന്ത്രി രാജ്യത്ത് തിരികെ എത്തും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശ്രീനഗറില്‍ നിന്ന് റോഡ് മാര്‍ഗം ഏകദേശം 90 കിലോമീറ്റര്‍ അകലെയുള്ള പഹല്‍ഗാമിലാണ് ആക്രമണം. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
---- facebook comment plugin here -----