National
പഹല്‍ഗാം ഭീകരാക്രമണം; നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലെന്ന് ടി സിദ്ദിഖ് എം എല്‍ എ
മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ചര്‍ച്ചകള്‍ നടത്തി.

ശ്രീനഗര്‍ | ശ്രീനഗറില്‍ നിന്നും വിമാനം ലഭിക്കാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലാണെന്ന് ടി സിദ്ദിഖ് എം എല്‍ എ.നിരവധി മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.വിനോദസഞ്ചാരികളാകെ പരിഭ്രാന്തിയിലാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
നിയമസഭാ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊല്ലം എംഎല്‍എ എം മുകേഷ് എന്നിവര്‍ ജമ്മുകശ്മീരില്‍ എത്തിയത്.
അതേസമയം പല്‍ഹാമിലെ നാട്ടുകാര്‍ക്ക് വലിയ പേടിയില്ല.അവര്‍ സാധാരണ പോലെ തന്നെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന മലയാളികളായ വിനോദസഞ്ചാരികളില്‍ ഏറെ പേരും കോഴിക്കോട്,കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ചര്‍ച്ചകള്‍ നടത്തി.നോര്‍ക്കയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്.വിമാന സര്‍വീസ് കുറവായതിനാല്‍ നാളെയുള്ള വിമാനത്തിലും സീറ്റ് ലഭിച്ചിട്ടില്ല.അടുത്ത ദിവസം തന്നെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.