Connect with us

National

പഹല്‍ഗാം; ഭീകരവാദികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും: പ്രധാനമന്ത്രി

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടു.

Published

|

Last Updated

ശ്രീനഗര്‍ | പഹല്‍ഗാം ആക്രമണം നടത്തിയ ഭീകര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും തക്ക ശിക്ഷ കൊടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷയായിരിക്കും എതെന്നം പ്രധാനമന്ത്രി പറഞ്ഞു.ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടു.ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ ഭീകരര്‍ക്ക് കഴിയില്ല. എന്തു മാര്‍ഗം വേണോ അതെല്ലാം സ്വീകരിക്കും.മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുണ്ട്.

140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കും. രാജ്യം പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടമായവര്‍ക്കൊപ്പമാണ്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest