Kerala
കലോത്സവ നഗരിയിലെ പ്രധാന വേദിയില്‍ കൊല്ലത്തെ ക്യാന്‍വാസിലാക്കി ചിത്രകലാ അധ്യാപകര്‍
കഥകളി (കൊട്ടാരക്കര) , ജഡായുപാറ, കശുവണ്ടി, വള്ളംകളി, ക്ലോക്ക് ടവര്‍, തങ്കശ്ശേരി വിളക്കുമാടം, ചീനവല എന്നീ ഫ്രീ ഹാന്‍ഡ് സ്‌കെച്ചുകളാണ് ഒരുക്കിയിരിക്കുന്നത്.
കൊല്ലം | കലോത്സവത്തിന് എത്തുന്നവര്‍ക്ക് പുതിയ അനുഭൂതി പകരുകയാണ് ചിത്രകലാ അധ്യാപകര്‍ .പ്രധാന വേദിയായ ആശ്രാമം മൈതാനത്താണ് അധ്യാപകര്‍ കൊല്ലം ജില്ലയെ ക്യാന്‍വാസിലാക്കിയിരിക്കുന്നത്. ക്യാന്‍വാസില്‍ കൊല്ലം ജില്ലയുടെ മുഖമായ കഥകളി (കൊട്ടാരക്കര) , ജഡായുപാറ,കശുവണ്ടി,വള്ളംകളി,ക്ലോക്ക് ടവര്‍ ,തങ്കശ്ശേരി വിളക്കുമാടം ,ചീനവല എന്നീ ഫ്രീ ഹാന്‍ഡ് സ്‌കെച്ചുകളാണ് ഒരുക്കിയിരിക്കുന്നത്.
കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെഐ ലാലിന്റെ നേതൃത്വത്തില്‍ കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ ഡിഇഒയുടെ കീഴിലുള്ള സ്‌കൂളുകളിലെ ചിത്രരചന അധ്യാപകര്‍ പങ്കാളികളായാണ് വര്‍ണാഭമായ കാഴ്ച്ച കലോത്സവ നഗരിയില്‍ ഒരുക്കിയിരിക്കുന്നത്.
---- facebook comment plugin here -----