Connect with us

National

പഞ്ചാബില്‍ പാക്ക് ഡ്രോണ്‍; ബിഎസ്എഫ് വെടിവെച്ചു

പാക്ക് ഡ്രോണിനുനേരെ ബിഎസ്എഫ് വെടിവെച്ചതോടെ ഡ്രോണ്‍ പാകിസ്താനിലേക്ക് മടങ്ങിയെന്ന് വിവരം.

Published

|

Last Updated

ഗുരുദാസ്പൂര്‍| പഞ്ചാബിലെ ഗുരുദാസ്പൂര്‍ സെക്ടറില്‍ പാക്ക് ഡ്രോണ്‍. അതിര്‍ത്തിക്ക് മുകളിലൂടെ പറക്കുകയായിരുന്ന പാക്ക് ഡ്രോണിന് നേരെ ബിഎസ്എഫ് വെടിവെച്ചു. ഇതോടെ ഡ്രോണ്‍ പാകിസ്താനിലേക്ക് മടങ്ങിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഡ്രോണ്‍ കണ്ട സ്ഥലത്ത് സേന തെരച്ചില്‍ നടത്തി വരികയാണ്. ബുധനാഴ്ച സമാന രീതിയില്‍ മറ്റൊരു ഡ്രോണ്‍ കണ്ടെത്തിയിരുന്നു. അന്ന് ഡ്രോണില്‍ നിന്ന് രണ്ട് കിലോ ഹെറോയിന്‍ ലഭിച്ചിരുന്നു. ബി.എസ്.എഫാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്. നേരത്തെയും പാക്ക് ഡ്രോണുകളില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടുണ്ട്.