Connect with us

National

ജമ്മുവില്‍ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്ക്

ഇഖ്ബാല്‍, ഖന്നൂര്‍ എന്നീ പാക് പോസ്റ്റില്‍ നിന്നാണ് വെടിയുതിര്‍ത്തത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്ക്. അര്‍ണിയ സെക്ടറിലെ വിക്രം പോസ്റ്റില്‍ ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് വെടിവയ്പ്പുണ്ടായത്. ഇഖ്ബാല്‍, ഖന്നൂര്‍ എന്നീ പാക് പോസ്റ്റില്‍ നിന്നാണ് വെടിയുതിര്‍ത്തത്.

ബിഎസ്എഫ് സൈനികരെ ലക്ഷ്യമിട്ട് സ്നൈപ്പര്‍മാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ പോസ്റ്റിന് സമീപം വൈദ്യുതീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന സൈനികര്‍ക്കാണ് വെടിയേറ്റത്. യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ബിഎസ്എഫ് ജവാന്മാര്‍ തിരിച്ചടിച്ചതായും അതിര്‍ത്തി രക്ഷാ സേന അറിയിച്ചു. പരിക്കേറ്റ സൈനികര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.