Connect with us

Ongoing News

പാക് പടയോട്ടം; ഏഴ് വിക്കറ്റിന് അടിയറവ് പറഞ്ഞ് ബംഗ്ലാദേശ്

ബംഗ്ലാദേശ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം 39.3 ഓവറില്‍ പാക്കിസ്ഥാന്‍ മറികടന്നു.

Published

|

Last Updated

ലാഹോര്‍ | ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് ജയം. ഏഴ് വിക്കറ്റിന്റെ ഗംഭീര വിജയമാണ് പാക് പട സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം 39.3 ഓവറില്‍ മറികടക്കുകയായിരുന്നു.

84 പന്തില്‍ 78 റണ്‍സടിച്ച ഇമാമുല്‍ ഹഖും 79ല്‍ 63 നേടിയ മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് പാക്കിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. ഫഖര്‍ സമാന്‍ 31 പന്തില്‍ 20 റണ്‍സെടുത്തു. ബംഗ്ലാദേശ് വീഴ്ത്തിയ മൂന്ന് വിക്കറ്റ് ഷരീഫുല്‍ ഇസ്ലാം, താസ്‌കിന്‍ അഹമ്മദ്, മെഹ്ദി ഹസന്‍ എന്നിവര്‍ പങ്കിട്ടെടുത്തു.

നേരത്തെ, മുഷ്ഫിഖുര്‍ റഹിമിന്റെയും (87 പന്തില്‍ 64) ഷാഖിബ് അല്‍ ഹസന്റെയും (57ല്‍ 53)ന്റെയും ബാറ്റിങ് പ്രകടനമാണ് ബംഗ്ലാദേശിനെ 193ല്‍ എങ്കിലും എത്താന്‍ സഹായിച്ചത്. മുഹമ്മദ് നായിം 25 പന്തില്‍ 20 റണ്‍സെടുത്തു.

ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് കടപുഴക്കിയ ഹാരിസ് റഊഫും 5.4 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത നസീം ഷായും പാക് ബോളിങ് നിരയില്‍ തിളങ്ങി. ഷഹീന്‍ അഫ്രീദി, ഫഹീം അഷ്‌റഫ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

 

Latest