20-20 world cup
ഇന്ത്യയെ വീഴ്ത്തിയ കരുത്തുമായി പാക്കിസ്ഥാന്‍ ഇന്ന് ന്യൂസിലന്‍ഡിനെതിരെ
തോല്‍വിയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും നേര്‍ക്കുനേര്‍
ദുബൈ | ഇന്ത്യക്കെതിരെ ചരിത്ര വജിയം നേടിയ ആത്മവിശ്വാസവുമായി പാക്കിസ്ഥാന്‍ ഇന്ന് ന്യൂസിലഡന്‍ഡിനെ നേരിടും. ഇന്ത്യക്കെതിരായ മത്സരത്തേക്കാളും പ്രധാനമാണ് തങ്ങള്‍ക്ക് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുക എന്ന് ഇതിനകം പാക്കിസ്ഥാന്‍ വ്യക്തമാക്കി കഴിഞ്ഞു. അടുത്തിടെയുണ്ടായ ചില വിവാദങ്ങളാണ് ഇതിന് കാരണം. പാക്കിസ്ഥാനില്‍ കളിക്കാനെത്തിയ ന്യൂസിലന്‍ഡ് ഇത് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. സുരക്ഷയുടെ പേര് പറഞ്ഞായിരുന്നു മടക്കം. ഇത് തങ്ങള്‍ക്കുണ്ടാക്കിയ അപമാനം വലുതാണെന്നും ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പകരം വീട്ടുകയാണ് ലക്ഷ്യമെന്നും മുന്‍ പാക് പേസര്‍ ശുഐബ് അക്തര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പ്രധാന്യമാണ് ഇന്നത്തെ മത്സരത്തിന് കല്‍പ്പിക്കുന്നത്.
പാകിസ്ഥാന്‍ ആദ്യ മത്സരത്തിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ന്യൂസിലാന്‍ഡിന് വെല്ലുവിളിയാകും. പേസര്‍ ഷഹിന്‍ അഫ്രീദിയും ഓപ്പണര്‍മാരായ ബാബര്‍ അസമും റിസ്വാനുമാണ് പാക്കിസ്ഥാന്റെ പ്രധാന കരുത്ത്. അതേസമയം പരുക്കില്‍ നിന്ന് മുക്തനായി എത്തുന്ന ക്യാപ്റ്റന്‍ കെയിന്‍ വില്യംസിനൊപ്പം ഒരുപറ്റം യുവതാരങ്ങള്‍ അണിനിരക്കുന്ന കിവീസ് ടീമിന് ആരെയും തോല്‍പ്പിക്കാനുള്ള കരുത്തുണ്ട്.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ആദ്യ മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസിന് ഇന്ന് ജയിച്ചില്ലെങ്കില്‍ സെമി സാധ്യത മങ്ങും. ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ ആസ്‌ത്രേലിയയോടായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്.