Connect with us

National

പാക് വ്യോമപാതയിലെ വിലക്ക് ; വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

അതേസമയം റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവ് വരാന്‍ സാധ്യതയുണ്ട്.വിമാനടിക്കറ്റ് നിരക്കുയര്‍ന്നാല്‍ കേന്ദ്രം ഇടപെടുമോയെന്ന കാര്യം വ്യക്തമല്ല.

Published

|

Last Updated

ന്യൂഡല്‍ഹി | പാക് വ്യോമപാതയടച്ചതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. യാത്രക്കിടെ റൂട്ടുകളിലെ മാറ്റം യാത്രക്കാരെ അറിയിക്കണം, വഴിമാറി പോകുന്നുണ്ടെങ്കില്‍ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നത് മുന്‍കൂട്ടി അറിയിക്കണം, പുതിയ റൂട്ടിലൂടെ എത്ര സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന കാര്യവും യാത്രക്കാരെ അറിയിക്കണമെന്നതുള്‍പ്പെടെയാണ് പ്രധാന നിര്‍ദേശങ്ങള്‍.

യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

അതേസമയം റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവ് വരാന്‍ സാധ്യതയുണ്ട്.വിമാനടിക്കറ്റ് നിരക്കുയര്‍ന്നാല്‍ കേന്ദ്രം ഇടപെടുമോയെന്ന കാര്യം വ്യക്തമല്ല.

---- facebook comment plugin here -----

Latest