Connect with us

International

ദൗത്യം പൂര്‍ണം; പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം

ട്രെയിനിലുണ്ടായിരുന്ന 300 യാത്രക്കാരെ രക്ഷപ്പെടുത്തി. 33 ഭീകരരും 21 യാത്രക്കാരും കൊല്ലപ്പെട്ടു.

Published

|

Last Updated

ഇസ്‌ലാമാബാദ് | പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം. ട്രെയിനിലുണ്ടായിരുന്ന 300 യാത്രക്കാരെ രക്ഷപ്പെടുത്തി. 33 ഭീകരരും 21 യാത്രക്കാരും കൊല്ലപ്പെട്ടു.

ജഫര്‍ എക്‌സ്പ്രസ്സ് ട്രെയിനാണ് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വച്ച് ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) ഭീകര ഗ്രൂപ്പ് റാഞ്ചിയത്. 450ഓളം യാത്രക്കാരാണ് ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ ഉണ്ടായിരുന്നത്.

ഉത്തരവാദിത്വം ഏറ്റെടുത്ത ഗ്രൂപ്പ്, തങ്ങള്‍ 50 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പാക് സേന തടവിലാക്കിയ ബി എല്‍ എ പ്രവര്‍ത്തകരെ മോചിപ്പിച്ചില്ലെങ്കില്‍ ബന്ദികളെയെല്ലാം കൊലപ്പെടുത്തുമായിരുന്നു ഗ്രൂപ്പിന്റെ ഭീഷണി. സൈനിക ഇടപെടലുണ്ടായാല്‍ ട്രെയിന്‍ പൂര്‍ണമായി തകര്‍ക്കുമെന്നും ഗ്രൂപ്പ് ഭീഷണി മുഴക്കി.