International
ഇംറാന്‍ ഖാന് ജാമ്യമില്ലാ വാറണ്ടുമായി പാക് കോടതി
വനിതാ ജഡ്ജിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കോടതി ഇടപെടൽ
ഇസ്‌ലാമാബാദ്| പാകിസ്ഥാന്‍ തഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് പാക് കോടതി. ഇസ്‌ലാമാബാദില്‍ കഴിഞ്ഞ വര്‍ഷം നടന്ന പൊതുയോഗത്തില്‍ വെച്ച് വനിതാ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. ഇംറാന്‍ ഖാനെ ഈ മാസം 29ന് മുമ്പായി അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഇസ്‌ലാമാബാദ് ജില്ലാ കോടതിയിലെ മുതിര്‍ന്ന സിവില്‍ ജഡ്ജ് റാണാ മുജാഹിദ് റഹീം നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അഡിഷനല്‍ ഡിസ്റ്റ്രിക് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സെബ ചൗദരിക്കെതിരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയായിരുന്നു ഇംറാന്റെ ഭീഷണി. തനിക്കും തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ കോടതിയും പോലീസും പക്ഷപാതപരമായി പെരുമാറുന്നതില്‍ രോശാകുലനായ തുടർന്നായിരുന്നു ഇംറാന്റെ ഭീഷണി. കോടതീയ ലക്ഷ്യത്തിന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.