Connect with us

National

ന്യൂസിലന്‍ഡിനെ വീഴ്ത്തി പാകിസ്ഥാന്‍

ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം പാകിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Published

|

Last Updated

ബെംഗളൂരു |  ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി പാകിസ്ഥാന്‍. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് വിജയം. മഴയെ തുടര്‍ന്ന് ഏറെ നേരം മത്സരം തടസപ്പെട്ടു. തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം പാകിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

പാകിസ്ഥാന്‍ 25. 3 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. ഫഖര്‍ സമാന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ച്വറിയുമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം കളി ഏറ്റെടുത്തു. ഒരറ്റത്ത് അസം മികവോടെ ബാറ്റിങ് തുടങ്ങിയപ്പോള്‍ സമാന്‍ ആക്രമിച്ച് കളിച്ചു. 63പന്തില്‍ സമാന്‍ സെഞ്ച്വറി അടിച്ചു. കളി 25.3 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ ഒരുവിക്കറ്റിന് 200 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വീണ്ടും കളി തടസപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഇന്നിങ്സുമാണ് വമ്പന്‍ സ്‌കോര്‍ നേടാന്‍ കിവീസിന് സഹായകമായത്. 94 പന്തുകള്‍ നേരിട്ട രചിന്‍ ഒരു സിക്സും 15 ഫോറുമടക്കം 108 റണ്‍സെടുത്തു.

Latest