Connect with us

Ongoing News

ബംഗ്ലാ കടുവകളെ ഏഴ് വിക്കറ്റിന് വീഴ്ത്തി പാക് പട

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 204ല്‍ ഒതുക്കിയ പാക്കിസ്ഥാന്‍ 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Published

|

Last Updated

കൊല്‍ക്കത്ത | ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകളെ 204ല്‍ ഒതുക്കിയ പാക് പട 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

അടിച്ചുതകര്‍ത്ത അബ്ദുല്ല ഷഫീഖും ഫഖര്‍ സമാനുമാണ് പാക് വിജയം അനായാസമാക്കിയത്. 69 പന്തുകള്‍ നേരിട്ട ഷഫീഖ് 68 റണ്‍സെടുത്തപ്പോള്‍ സമാന്‍ 74 പന്തില്‍ നിന്ന് 81 റണ്‍സ് കണ്ടെത്തി. മുഹമ്മദ് റിസ്വാനും (26), ഇഫ്തിഖര്‍ അഹമ്മദും (17) പുറത്താകാതെ നിന്നു. ബംഗ്ലാദേശ് കൊയ്ത മൂന്ന് വിക്കറ്റും മെഹ്ദി ഹസന്റെ വകയായിരുന്നു. മറ്റ ബോളര്‍മാര്‍ക്കൊന്നും ശോഭിക്കാനായില്ല.

ലിറ്റന്‍ ദാസ് (45), മഹമദുല്ലാഹ് (56), മെഹ്ദി ഹസന്‍ (25) എന്നിവരാണ് ബാറ്റിംഗില്‍ ബംഗ്ലാദേശിനായി തിളങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കത്തിലെത്താന്‍ കഴിഞ്ഞില്ല.

ഷാഹീന്‍ അഫ്രീദിയും മുഹമ്മദ് വസീം ജൂനിയുമാണ് പാക് ബോളിംഗ് നിരയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചത്. ഇരുവരും മൂന്ന് വീതം വിക്കറ്റെടുത്തു. ഹാരിസ് റഊഫ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദ്, ഉസാമ മിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

 

Latest