Connect with us

National

ജമ്മു അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ഒരു ബിഎസ്എഫ് ജവാനും നാട്ടുകാര്‍ക്കും പരിക്ക്

ശക്തമായ തിരിച്ചടി നല്‍കിയതായി ബിഎസ്എഫ് വ്യക്തമാക്കി.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക് സൈന്യം വെടിയുതിര്‍ത്തു. പാക് വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാനും നാട്ടുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കിയതായി ബിഎസ്എഫ് വ്യക്തമാക്കി. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് ജമ്മു ജില്ലയിലെ ആര്‍.എസ്.പുര, അര്‍ണിയ സെക്ടറില്‍ പാകിസ്താന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്.

ആദ്യം ബി.എസ്.എഫ് പോസ്റ്റുകളും പിന്നീട് ജനവാസമേഖലകള്‍ക്കും നേരെ പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തു. പാകിസ്താന്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഏറെക്കാലത്തിനുശേഷമാണ് ഇത്തരം ഒരു ആക്രമണമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഈ മാസം ഇത് രണ്ടാംതവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഒക്ടോബര്‍ 17ന് അര്‍ണിയ സെക്ടറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.

 

 

Latest