Connect with us

International

പാക്കിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പ് ; വന്‍ വിജയം അവകാശപ്പെട്ട് ഇമ്രാന്‍ ഖാന്‍ 

തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പുറത്തുവന്നത്.

Published

|

Last Updated

ഇസ്ലാമാബാദ് |  ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പുറത്തുവന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വോട്ടെടുപ്പ് അവസാനിച്ച് വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അസാധാരണമായ കാലതാമസമാണ് ഉണ്ടായത്. വോട്ടെടുപ്പ് അവസാനിച്ച് 12 മണിക്കൂറോളം ദേശീയ പാര്‍ലമെന്റ് സീറ്റുകളില്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചില്ല.

ഇതുവരെ പ്രഖ്യാപിച്ച സീറ്റുകളില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി വിജയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്റെ പി ടി എ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുള്ള ഖാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യാ അസംബ്ലിയിലെ പി കെ – 76 സീറ്റില്‍ 18000 ലധികം വോട്ടുകള്‍ നേടി വിജയിച്ചു. പി കെ – 6 ല്‍ പി ടി ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫസല്‍ ഹക്കീം ഖാന്‍ 25330 വോട്ടുകള്‍ നേടി വിജയിച്ചു. പി കെ – 4 മണ്ഡലത്തിലും പി ടി ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി അലി ഷാ വിജയിച്ചു. 154 സീറ്റുകളില്‍ ഇമ്രാന്‍ ഖാന്റെ പി ടി ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാര്‍ട്ടി പാകിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷകള്‍ക്കൊടുവിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നത്. അന്തിമ ഫലം പുറത്തുവരുന്നതോടെ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമാകും.

Latest